തട്ടത്തുമല പ്രവാസി സംഘവുമായി ബന്ധപ്പെടാനുള്ള ഹോട്ട് ലൈന്‍ നമ്പര്‍ 00971561131759

തപസ്സ് അംഗങ്ങൾ ദുബായ് മുനിസിപ്പാലിറ്റിയുടെ ക്ലീൻ അപ്‌ ദി വേൾഡ്‌ (CUW) ക്യാമ്പയിനിൽ പങ്കെടുത്തു.


ദുബൈ മുൻസിപാലിറ്റിയുടെ സഹകരണത്തോടെ യുണൈറ്റഡ്‌ നേഷൻസ്‌ (UNEP) വളരെ കാലമായി ദുബൈയിൽ നടന്നുവരുന്ന ക്ലീൻ അപ്‌ ദി വേൾഡ്‌ (CUW) എന്ന ക്യാമ്പയിനിൽ കഴിഞ്ഞ 6 വർഷമായി നമ്മുടെ തപസ്സിന്റെ അംഗങ്ങൾ പങ്കെടുത്തിരുന്നു. ഈ വർഷവും നവംബർ 18 നു നടന്ന ക്യാംമ്പയിനിൽ തപസ്സിന്റെ നിരവധി അംഗങ്ങൾ പങ്കെടുത്തു.
അംഗങ്ങൾക്കായി യു എ ഇ യിലെ വിവിധ പ്രദേശങ്ങളിൽ നിന്നും വാഹന സൗകര്യം ഏർപ്പാടാക്കിയിരുന്നു. തട്ടത്തുമലക്കാരുടെ സാമൂഹ്യ പ്രതിബദ്ധത വിളിച്ചോതുന്നതായിരുന്നു പ്രസ്തുത പരിപാടി.
രാവിലെ 8 മണി മുതൽ ആരഭിച്ച പരിപാടി 12 മണിക്ക്‌ അവസാനിച്ചു. പരിപാടിയുടെ അവസാനം ദുബായ്‌ മുനിസിപ്പാലിറ്റി അധികൃതരിൽ നിന്നും തപസ്സ്‌ ജോയിന്റ്‌ സെക്രട്ടറി റിജു സർട്ടിഫിക്കറ്റ്‌ ഏറ്റുവാങ്ങി.